കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ 12-ാം ബിരുദദാന സമ്മേളനം ഇന്ന് നടക്കും. ബിരുദപഠനം വിജയകരമായി പൂര്‍ത്തിയാക്കിയ 1500 വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. 2015-16 വര്‍ഷത്തില്‍ 894 പേര്‍ ബിടെക്കും 40 പേര്‍ ബി ആര്‍ക്കും 382 പേര്‍ എം ടെക്കും 38 പേര്‍ എംബിഎയും 37 പേര്‍ എംസിഎയും 55 പേര്‍ എംഎസ്‌സിയും 42 പേര്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഇതില്‍ 59% പേര്‍ക്ക് കാമ്പസ് സെലക്ഷന്‍ വഴി വിവിധ കമ്പനികളില്‍ ജോലിയും ലഭ്യമായിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലിന് എന്‍ഐടി കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ പ്രമുഖ കെമിക്കല്‍ സയന്റിസ്റ്റ് പ്രൊഫ. ഗോവര്‍ദ്ധന്‍ മേത്ത മുഖ്യാതിഥിയായിരിക്കും. എന്‍ഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേര്‍സ് ചെയര്‍പേഴ്‌സണ്‍ അരുണ ജയന്തി, ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രൊഫ. കെ. ശശീന്ദ്രന്‍, ഡോ. കെ.എസ്. സുധീപ്, പെറ്റ്‌സണ്‍ ആന്‍ഡ്രൂ, അജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.














