കാസര്‍കോട്: കേരള ജനത പിണറായിക്ക് നല്‍കിയത് കൊലപാതക രാഷ്ട്രീയത്തിനുള്ള ലൈസന്‍സല്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് പറഞ്ഞു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തോട് ശക്തമായ താക്കീതാണ് ജനങ്ങള്‍ നല്‍കിയത്. ബന്ധു നിയമനമുള്പെടെയുള്ള വിഷയങ്ങളില്‍ സ്വന്തം പാര്‍ട്ടിയിലെ അണികളെ പിടിച്ചു നിര്‍ത്താനും ജന ശ്രദ്ധ പിരിച്ചു വിടാനുമുള്ള ശ്രമമാണ് രമിത്തിന്റെ കൊലപാതകം.
സ്വന്തം അയല്‍വാസിയെ പോലും വെട്ടികൊലപ്പെടുത്തുന്ന പിണറായി വിജയന് കേരളത്തിനാകെ അപമാനമാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് കൊലപാതകം നടക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പിണറായിയുടെ പോലീസിന് സാധിക്കില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരസ്യമായി പറഞ്ഞത് കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്നതിന്റെ പരസ്യമായ കുമ്പസാരമാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ബിജെപി അഹ്വനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം ബിജെപി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്. സുനില്‍, കേശവ, ഗുരുപ്രസാദ് പ്രഭു, സതീഷ് അണങ്കൂര്‍, എന്‍.സതീഷ്, രാജേഷ് കൈന്താര്‍, ശ്രീലത ടീച്ചര്‍, അഞ്ജു ജോസ്, ഉമാ കടപ്പുറം, കെ.ടി. ജയറാം, സജിത്, അനില്‍ കോടോത്ത്, കെ.ജി. മനോഹര്‍, അരുണ്‍ ഷെട്ടി, ശങ്കര്‍ അണങ്കൂര്‍, എന്‍. ബാബുരാജ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: