മാനന്തവാടി : തെരഞ്ഞെടുപ്പ് കമ്മീഷന് നിലവില്‍ നടപ്പാക്കിവരുന്ന നാഷണല്‍ ഇലക്ട്രറോള് പ്യൂരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനായി ബി.എല്‍.ഒ.മാര്‍ മുഖാന്തിരം തയ്യാറാക്കിയ കരട് ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ചിട്ടുള്ള ബി.എല്‍.എ. മാരുമായി ചേര്‍ന്ന് പരിശോധിക്കാം. ഒക്ടോബര്‍ 16ന് ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ഇതിനായി മീറ്റിംഗ് നടത്തും. രാവിലെ 10 മുതല്‍ 4 വരെ ബി.എല്‍.ഒ.മാര്‍ പോളിംഗ് സ്റ്റേഷനുകളില്‍ ഹാജരാകും. പൊതുജനങ്ങള്‍ക്ക് കരട് ലിസ്റ്റ് പരിശോധിച്ച് ആക്ഷേപമുണ്ടെങ്കില്‍ ഉന്നയിക്കാം. മീറ്റിംഗിലെ തീരുമാനത്തിന്റെയും ലഭിക്കുന്ന ആക്ഷേപങ്ങളില്‍ തുടരനേ്വഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ & തഹസില്‍ദാര്‍ അന്തിമ ലിസ്റ്റ് തയ്യാറാക്കി വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: