മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തിരുനെല്ലി ഡിവിഷനിലേക്ക് ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങ് ചുമതലയുള്ള ജീവനക്കാര്‍ക്ക് അതതു പോളിങ്ങ് ബൂത്തില്‍ വോട്ടു ചെയ്യാം. വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യമുള്ളത്. വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് പ്രതേ്യക അനുമതി ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ നല്‍കണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ അറിയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: