കൊല്ലം: പ്രതിഷേധപ്രകടനത്തിന് നേരെയുണ്ടായ സിപിഎം ഗുണ്ടാ അക്രമണത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീകാന്തിനെയും മങ്ങാട് യൂണിറ്റ് പ്രസിഡന്റ് ശരത്തിനേയും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എ.ഗോപിനാഥ് സന്ദര്‍ശിച്ചു. ചാമക്കട ചന്തയിലെ ഗുണ്ടാവിളയാട്ടം അമര്‍ച്ച ചെയ്യാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ടി.വി.സനില്‍, ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ബിജെപി മണ്ഡലം പ്രസിഡന്റ് അജിത് അമ്മച്ചിവീട്, യുവമോര്‍ച്ച നേതാക്കളായ ശ്രേയസ്, വിഷ്ണു പട്ടത്താനം, കൃഷ്ണകുമാര്‍, രഞ്ജിത്ത് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
















