Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരിലും കൊല്ലത്തും ബിജെപി പ്രകടനത്തിന് നേരെ സിപിഎം ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 03:06 pm IST
in Kollam

കൊല്ലം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാകമ്മിറ്റി നടത്തിയ പ്രകടനത്തിന് നേരെ സിപിഎം ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളികൊല്ലൂര്‍ മങ്ങാട് സ്വദേശി ശരത്(18), യുവമോര്‍ച്ച കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീകാന്ത്(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരത്തിന്റെ തലയ്‌ക്ക് നാല് തുന്നിക്കെട്ടുണ്ട്. ശ്രീകാന്തിന്റെ കാല് അക്രമികള്‍ അടിച്ചൊടിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രകടനം കമ്പോളത്തിലേക്ക് പ്രവേശിച്ചതോടെയാണ് സിപിഎം ആക്രമണം നടത്തിയത്. ചാമക്കട ഭാഗത്ത് ആസൂത്രിതമായി സംഘടിച്ച് നിന്ന സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തിന്റെ മുന്‍നിരയിലേക്ക് സോഡാകുപ്പികളും ബീയര്‍കുപ്പികളും വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് മുന്‍നിരയില്‍ നിന്ന് ബിജെപി പ്രവര്‍ത്തകരെ വടിവാളും കമ്പിവടിയും ഉപയോഗിച്ച് ആക്രമിച്ചു. ഈ ആക്രമണത്തിലാണ് ശരത്തിനും ശ്രീകാന്തിനും പരിക്കേറ്റത്. സംഭവസമയത്ത് പോലീസ് നോക്കികുത്തികളാകുകയായിരുന്നു. പരിക്കേറ്റവരെ മറ്റുള്ള ബിജെപി പ്രവര്‍ത്തകര്‍ ഉടന്‍ ജില്ലാആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മണിക്കൂറോളം നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു. പലതവണ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രോകപനം ഉണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതോടെ വന്‍സംഘര്‍ഷമാണ് ഒഴിവായത്. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഇടപ്പെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകടനം ചിന്നക്കടയിലേക്ക് നീങ്ങി. ചാത്തന്നൂരിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം ഉണ്ടായി.

ചാത്തന്നൂര്‍: ചാത്തന്നൂരില്‍ ബിജെപി നടത്തിയ പ്രതിഷേധപ്രകടനത്തിന് നേരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. തിരുമുക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം ചാത്തന്നൂര്‍ ജങ്ഷനില്‍ എത്തിയപ്പോഴാണ് മദ്യപിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരേ കല്ലെറിഞ്ഞത്. പ്രതിഷേധ പ്രകടനത്തിന് നേരേ കല്ലേറ് നടത്തി പ്രകോപനം ഉണ്ടാക്കി രാഷ്‌ട്രീയ സംഘര്‍ഷമുണ്ടാക്കാനാണ് സി പിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചത്. സമ്പര്‍ക്കപ്രമുഖ് മീനാട് ഉണ്ണി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ ഗോപാലകൃഷ്ണന്‍, സജന്‍ലാല്‍, സുരേഷ്, മണ്ഡലം ജനറല്‍സെക്രട്ടറി പ്രശാന്ത്, ശ്രീകുമാര്‍, മണ്ഡലം ട്രഷര്‍ മുരളി, പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉണ്ണി കളിയാക്കുളം, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരുനാഗപ്പള്ളി തഴവ അമ്പലമുക്കില്‍ വച്ച് രാവിലെ 5.30ന് കൂടി വള്ളിക്കാവ് അമൃത ഹോസ്പിറ്റലിലെ ഡോ.ശശികുമാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും, വെളുപ്പിന് മൂന്നിനോടെ നാഷണല്‍ ഹൈവേയില്‍ മീന്‍ വണ്ടി അക്രമിച്ചതിലും ഹര്‍ത്താല്‍ അനുഭാവികള്‍ക്ക് ബന്ധമില്ലെന്നും മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തിയ ഗൂഡപദ്ധതികളുടെ ഭാഗമാണിതെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് എ.വിജയന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot
News

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

Samskriti

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)
India

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

Gulf

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.