പാലക്കാട്: ഗവ.വിക്ടോറിയ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്ഐ്,ഡിവൈഎഫ്ഐ ഗുണ്ടകളുടെ അക്രമം. യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പ്രവര്‍ത്തനം നടത്തുകയായിരുന്ന എബിവിപിപ്രവര്ത്തകരെയാണ് പുറത്തുനിന്ന് മദ്യപിച്ചെത്തിയ റിനീഷ്, അര്‍ഷാദ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡിവൈഎഫ്ഐ ഗുണ്ടകള്‍ അക്രമിച്ചത്. വിക്ടോറിയ കോളേജ് എബിവിപി യൂണിറ്റ് സമിതി അംഗങ്ങളായ കാര്‍ത്തിക്ക്, സജീവ് എന്നിവരെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സം’വമറിഞ്ഞ് സ്ഥലത്തെത്തിയ എബിവിപി ജില്ലാ ജോ.കണ്‍വീനര്‍ എസ്.ശ്രീജിത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ മൂവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിക്ടോറിയ കോളേജിലെ എബിവിപിയുടെ യൂണിറ്റ് പ്രവര്‍ത്തനങ്ങളെ ആസൂത്രിതമായി നിര്‍ത്തലാക്കുവാനുള്ള എസ്എഫ്ഐ,ഡിവൈഎഫ്ഐ ഗുണ്ടകളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ജനാധിപത്യരീതിയില്‍ സമരം ചെയ്യുമെന്നും എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെയും ജില്ലാ ജോ.കണ്‍വീനര്‍ എസ്.ശ്രീജിത്തിനു നേരെയുള്ള എസ്എഫ്ഐ,ഡിവൈഎഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ക്യാമ്പസുകളില്‍ പ്രതിഷേധദനിമായി ആചരിക്കുമെന്നും ജില്ലാ കണ്‍വീനര്‍ ജി.അരുണ്‍കുമാര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട്: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടവും അക്രമണവും. കൊടിമരങ്ങളും, തെങ്കരയില്‍ ഒരു ഷെഡ്ഡും കത്തിച്ചു. തച്ചമ്പാറ,കാരാകുര്‍ശ്ശി,കാഞ്ഞിരം എന്നിവിടങ്ങളിലാണ് കൊടിമരങ്ങള്‍ നശിപ്പിച്ചത്. ഇത് ബിജെപി പ്രവര്ത്തകരുടെതലയില് കെട്ടിവയ്ക്കുവാനുള്ള ശ്രമം നടക്കില്ലെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.എം.ജയകുമാര്‍ പറഞ്ഞു. തെങ്കരപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: