Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അക്രമ രാഷ്‌ട്രീയത്തിനു മുന്നില്‍ മുട്ടുമടക്കില്ല: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 11:20 am IST
in Kozhikode

സിപിഎം കൊലപാതക രാഷ്‌ട്രീയത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം

കോഴിക്കോട്: അധികാരത്തിന്റെ പിന്‍ബലവും അക്രമവും കൊണ്ട് രാഷ്‌ട്രീയ എതിരാളികളെ അടിച്ചമര്‍ത്താമെന്ന സിപിഎമ്മിന്റെ വ്യാമോഹത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പിണറായിയിലെ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കോഴിക്കോട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേരളത്തില്‍ ചോരക്കളി അവസാനിപ്പിക്കണം. കഴിഞ്ഞ നാലു പതിറ്റാണ്ടായി സിപിഎം പാവപ്പെട്ടവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഇപ്പോള്‍അക്രമം അരങ്ങേറുന്നത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയ പാരമ്പര്യമുള്ള പിണറായി വിജയനില്‍ കാലം മാറ്റം വരുത്തുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ വിഫലമായിരിക്കുകയാണ്. നിയമസഭയില്‍ പോലും മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു. അക്രമത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമങ്ങള്‍ തുടരാന്‍ കാരണം. സിപിഎം. പാളയത്തില്‍ നിന്ന് രക്ഷപ്പെട്ട് ബിജെപിയിലെത്തുന്നവരെ അക്രമം കൊണ്ട് തടയാനാണ് സിപിഎം ശ്രമിക്കുന്നത്. സമാധാനം നില നിര്‍ത്താന്‍ സംഘ പ്രസ്ഥാനങ്ങള്‍ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ അത് ബലഹീനതയായി കാണുകയാണ് സിപിഎം. അക്രമത്തിന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറായാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക് സിപിഎം ഉത്തരവാദിയായിരിക്കും അദ്ദേഹം പറഞ്ഞു.

ആര്‍എസ് എസ് പ്രവര്‍ത്തകരുടെ വംശവിഛേദത്തിനാണ് സിപിഎം പരിശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക് ഡോ. എന്‍.ആര്‍. മധു പറഞ്ഞു. അച്ഛനെ കൊല ചെയ്ത സിപിഎമ്മുകാര്‍ ഇപ്പോള്‍ മകനെയും കൊലപ്പെടുത്തിയിരിക്കുകയാണ്. ഒരു പോലീസ് കേസു പോലും ഇല്ലാത്ത നിരപരാധികളെ അക്രമികളായി ചിത്രീകരിച്ച് അവരെ വേട്ടയാടുകയാണ് സിപിഎം. ഈ നെറികെട്ട രാഷ്‌ട്രീയ ശൈലിക്കെതിരെ കേരളത്തില്‍ ജനശക്തി വളര്‍ന്നുവരും. ലോകത്തെ അവസാനത്തെ കമ്യൂണിസ്റ്റ് തുരുത്തായ കേരളവും ചെങ്കൊടിയെ അറബിക്കടലിലെറിയുന്ന കാലം വിദൂരമല്ല. അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ പ്രസംഗിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് പരിസരത്ത്‌സമാപിച്ചു.

ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എന്‍.പി. രൂപേഷ്, സഹ കാര്യവാഹ് പി. ബൈജു, സമ്പര്‍ക്ക പ്രമുഖ് എന്‍.പി. സോമന്‍, സേവാ പ്രമുഖ് സര്‍ജിത്ത് ലാല്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, ബിജെപി നേതാക്കളായ പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, സി. അമര്‍നാഥ്, ശോഭ സുരേന്ദ്രന്‍, പി. രമണീഭായ്, സി.എസ്. സത്യഭാമ, അഡ്വ. രമ്യ മുരളി, ദീപ ടി. മണി, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, ഒ.കെ. ധര്‍മ്മരാജ്, കെ. ഷൈനു, കെ. വേലായുധന്‍, നമ്പിടി നാരായണന്‍, കെ.ടി. വിപിന്‍, ഇ. പ്രശാന്ത്കുമാര്‍, പി. ജിജേഷ്, പി.ടി. പ്രഹ്ലാദന്‍, പ്രബീഷ് മാറാട്, ഇ. ശ്രീജിത്ത്, തുടങ്ങിയ സംഘ വിവിധക്ഷേത്ര സംഘടനാ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

തലക്കുളത്തൂരില്‍ നടന്ന ബിജെപി പ്രകടനത്തിന് എം.ദാസന്‍, ശ്രീരാമന്‍, പി. ഹരിഹരന്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പന്തീരാങ്കാവ് അങ്ങാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ.പി. വേലായുധന്‍, ഡി.എം.ചിത്രാകരന്‍, ധനീഷ്‌കുമാര്‍, ആനന്ദ്.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പേരാമ്പ്രയില്‍ നടന്ന പ്രകടനത്തിന് കെ.സി രാഘവന്‍, കെ.കെ രജീഷ്, എ.ബാലചന്ദ്രന്‍, ജയസുധ ,തറമ്മല്‍ രാകേഷ്, കെ.എം. ബാലകൃഷ്ണന്‍, സി.കെ ഷാജു. കെ.സി, ശശികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വടകരയില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍, യു.വി.രാജേഷ്, എ. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങിയ രമിത്തിന്റെ ഭൗതിക ശരീരത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ , പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരം അണിയിക്കുന്നു. ബിജെപി നേതാക്കളായ കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, എം.ടി. രമേശ് തുടങ്ങിയവര്‍ സമീപം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.