പെരിന്തല്‍മണ്ണ: ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചൈനയുടെ കൃത്രിമ മുട്ടകള്‍ ജില്ലയിലും സുലഭം. പെരിന്തല്‍മണ്ണ വൈലോങ്ങര മേച്ചീരിപറമ്പിലെ മാങ്കാവില്‍ ബാലന് കഴിഞ്ഞ ദിവസം വാങ്ങിയ മുട്ടകളുടെ കൂടെ ചൈന മുട്ടയും ഉണ്ടായിരുന്നു. പത്ത് മുട്ടകളില്‍ നിന്നും രണ്ടെണ്ണം മാത്രമെടുത്ത് പുഴങ്ങിയപ്പോള് സാധാരണയെക്കാള്‍ സമയം എടുത്തു. കൂടാതെ പുറംതോടിനോട് ചേര്‍ന്നുള്ള ഭാഗം മെഴുകുപോലെയായിരുന്നു. ശരിക്കുമുള്ള മുട്ടയുമായി കാഴ്ചയില്‍ ഇതിന് യാതൊരു വിത്യാസവുമില്ല. കൃത്രിമമായി നിര്‍മ്മിക്കുന്ന ഇത്തരം മുട്ടകള്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതാണ്. ഒരു സമയത്ത് ചൈന പ്ലാസ്റ്റിക് അരിയും വലിയ വിവാദമായിരുന്നു.
ഇലക്ട്രോണിക് സാധനങ്ങളുടെ വ്യാജപകര്‍പ്പ് വിപണയില്‍ എത്തിച്ചിരുന്ന ചൈനീസ് കമ്പനികള്‍ കൃത്രിമമായി നിര്‍മ്മിച്ച ഭക്ഷണ സാധനങ്ങളും വിപണിയിലെത്തിക്കുന്നത് ആശങ്കക്ക് വഴിവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: