മലപ്പുറം: ബിജെപി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ സമാധാനപരമായിരുന്നു. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്തിനെ വെട്ടികൊലപ്പെടുത്തിയ സിപിഎം ക്രൂരതയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്.
സഹപ്രവര്‍ത്തകനെ ക്രൂരമായി കൊന്നിട്ടും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളരെ സമാധാനപരമായാണ് ഹര്‍ത്താല്‍ നടത്തിയത്.
അനിഷ്ട സംഭവങ്ങള്‍ എവിടെയുമുണ്ടായില്ല. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ഹര്‍ത്താല്‍. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരോട് സമാധാനപരമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയല്ലാതെ ആരെയും ഉപദ്രവിക്കാന്‍ തയ്യാറായില്ല.
മറ്റ് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് വാഹനം തടയു്മ്പോള് സംഘര്‍ഷം പതിവാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബിജെപി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.
സിപിഎമ്മിന്റെ ക്രൂരതക്കെതിരെ പൊതുജനങ്ങളും ബിജെപിക്കൊപ്പം പ്രതിഷേധിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ജില്ലയിലെ കടകമ്പോളങ്ങള്‍ മുഴുവനും അടഞ്ഞു കിടന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളുമടക്കം ടാക്സി വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സിപിഎം ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധമാണ് മലപ്പുറത്തും ഉണ്ടായത്.
എല്ലാ മണ്ഡലങ്ങളിലും രാവിലെ മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മലപ്പുറം നഗരത്തില്‍ രാവിലെ ഏഴ് മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മണ്ഡലം പ്രസിഡന്റെ എ.സേതുമാധവന്, മുനിസിപ്പല്‍ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
വൈകുന്നേരം മലപ്പുറത്ത് നടന്ന പ്രകടനം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
എടപ്പാള്‍: ബിജെപി പ്രവര്‍ത്തകര്‍ എടപ്പാള്‍ ടൗണില്‍ പ്രതിക്ഷേധ പ്രകടനം നടത്തി തവനൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലംമുക്ക്, കെ.പി.രവീന്ദ്രന്, സി.എച്ച്.ആശോകന്, നടരാജന് നടുവട്ടം, ടി.പി.നരേഷ്, രാജന്, ഇ.വി.ശിവന്, ഗംഗാധരന് വട്ടംകുളം എന്നിവര്‍ നേതൃത്വം നല്കി.
പെരുമണ്ണ ക്ലാരി: ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുന്ദരന്‍, ഗണപതി ശര്‍മ്മ, എന്്.പ്രസാദ്, ജയന്, സുബിന് ഷാന്‍, ത്രിവിക്രമന്‍, ശ്രീകാന്ത്, ഐ.പി.വിഷ്ണു, കെ.മുകേഷ്, വാണികാന്തന്‍, മഹേന്ദ്രന് മുരളി എന്നിവര്‍ നേതൃത്വം കൊടുത്തു.
പള്ളിക്കല്‍: സിപിഎം ഗുണ്ടകള്‍ മൃഗീയമായി കൊല ചെയ്തതില്തില് പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ പള്ളിക്കലില്‍ പൂര്‍ണ്ണമായിരുന്നു. വാഹനങ്ങള്‍ റോഡിലിറക്കാതെയും. ടൗണിലെ ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചും ഹര്‍ത്താലുമായി സഹകരിച്ചു. മിക്ക സ്കൂളിനും അവധി നല്കി. ഹര്‍ത്താലിനോടനുബന്ധിച്ച് പള്ളിക്കല്‍ ബസാറില്‍ ബിജെപി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് പി ജയ്നിദാസ്, ജറല്‍ സെക്രട്ടറി ഗണേഷ് പച്ചാട്ട്, കെ.വി രാമന് കുട്ടി, രാജന് രണ്ടില്ലത്ത്, യു കൃഷ്ണന്, കെ മുരളി, സി ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
വണ്ടൂര്‍: രാവിലെ ആറ് മണി മുതല്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇരുചക്രവാഹനങ്ങളൊഴിച്ച് മറ്റൊരു വാഹനവും നിരത്തിലിറങ്ങിയില്ല. കച്ചവട സ്ഥാപനങ്ങളെല്ലാം അടച്ച് വ്യാപാരികളും ബിജെപിക്ക് പിന്തുണ നല്കി. ബിജെപി പ്രവര്‍ത്തകര്‍ വണ്ടൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, തേഞ്ഞിപ്പലം, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍, എടപ്പാള്‍, പൊന്നാനി, മങ്കട, കരുവാരക്കുണ്ട്, അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: