കോട്ടയം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയും സിപിഎം പ്രതികളായിട്ടുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്ന ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി സെക്രട്ടരിമാരായി പ്രഴര്‍ത്തിക്കുകയാണെന്ന് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി. ബിജെപി കോട്ടയം ജില്ലാഓഫീസ് തകര്‍ത്ത പ്രതികളെ പിടികൂടിയിട്ടും അവരെ രക്ഷപ്പെടുത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമികളെ നിയന്ത്രിക്കാന്‍ സിപിഎമ്മിനും പോലീസിനും കഴിയുന്നില്ലെങ്കില്‍ ബിജെപിക്ക് സ്വയം പ്രതിരോധിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബിജെപി ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ സിപിഎം അക്രമിസംഘം നടത്തിയ ആക്രമണത്തില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് പുറത്ത് സൂക്ഷിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും അക്രമികള്‍ നശിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനം രണ്ടുതവണ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് വലയംഭേദിച്ച് പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് മാര്‍ച്ച് ചെയ്തു.
തിരുനക്കര സെന്‍ട്രല്‍ ജങ്ഷനില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, ആര്‍എസ്എസ്് താലൂക്ക് കാര്യവാഹ് എം.എസ്. മനു, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്‍. വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
















