കോന്നി: കോന്നി ആനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഡനീക്കത്തിനെതിരെ ബിജെപി സമരത്തിനൊരുങ്ങുന്നു. ആനകൂട്ടില്‍ നിന്ന് ആനകളെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക,നിരന്തരമായി ആനകള്‍ ചരിയുന്നത് അന്വേഷിക്കുക,ആനകള്‍ക്ക് ഭക്ഷണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം,ആന സവാരിയിലെ നിയന്ത്രണം,കോന്നി ആനത്താവളത്തിലെ പല പദ്ധതികളും നടപ്പാക്കാന്‍ കാട്ടുന്ന അലംഭാവം, ഡിജിറ്റല്‍ മ്യൂസിയത്തിന്റ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തത് ,കുട്ടികളുടെ പാര്‍ക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തത്,ആനതാവളത്തിലെ ഉദ്ദ്യോഗസ്ഥരുടെ പടലപ്പിണക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് ബിജെപി സമരത്തിനൊരുങ്ങുന്നത്. കോന്നി ഇക്കോ ടൂറിസത്തിന്റ മറവില്‍ ചിലര്‍ നടത്തുന്ന അഴിമതികള്‍ ഇതിനോടകം പാട്ടായിരിക്കുന്നു. ടൂറിസം രംഗത്ത് വന്‍നേട്ടമായി മാറാന്‍ സാധ്യതയുള്ള കോന്നി ഇക്കോ ടൂറിസത്തെ തകര്‍ക്കുക എന്ന ചിലരുടെ വ്യാമോഹം നടക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സ്വദേശികളും വിദേശികളുമായ നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന ഇവിടെ വന്‍ വരുമാന വര്‍ദ്ധനവാണ് ഓരോവര്‍ഷവും ഉണ്ടാകുന്നത്.നഷ്ടപ്രതാപം വീണ്ടെടുക്കുന്ന കോന്നി ആനതാവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ബിജെപി ശക്തമായി പ്രതികരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: