നല്ലൂര്‍ മിനിസ്റ്റേഡിയത്തില്‍ നടന്ന ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ജില്ലാ വിജയദശമി പൊതുപരിപാടിയില്‍ പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു
ഫറോക്ക്: ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന് പറയുന്നവരുടെ ലക്ഷ്യം ഹിന്ദുസമാജത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കലാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗരം ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതനധര്‍മ്മത്തിലൂന്നിയ പ്രവര്‍ത്തനത്തിലൂടെ ഭാരതം ലോകത്തിന് നെറുകയിലെത്തുമ്പോള്‍ ഭാരതത്തിന്റെ ദേശീയത അംഗീകരിക്കാതെ അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. ബ്രിട്ടീഷുകാര്‍ വന്നപ്പോഴാണ് ഭാരതം ഒന്നായത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. രാജ്യത്തെ പതിനേഴായി വിഭജിക്കണമെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തു.
പാക്ക് അധീന കാശ്മീരില്‍ നടത്തിയ സൈനിക നീക്കത്തിലൂടെ ഭാരതത്തിന്റെ നയതന്ത്രത്തെ ലോകം അംഗീകരിച്ചു. ലോകം മുഴുവന്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി. എന്നാല്‍ രാഹുല്‍ഗാന്ധി സൈന്യത്തിന്റെ നീക്കം നുണപ്രചരണമാണോ എന്ന് സംശയിക്കുന്നുവെന്നും സീതാറാം യെച്ചൂരി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും പറയുന്നു. നാടിന്റെ ദേശീയത തകര്‍ക്കുകയാണ് ഇവര്‍. കേരളത്തിലും സംഘം ശക്തിപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കിയവര്‍ ആര്‍എസ്എസിനെതിരെ കുപ്രചരണം നടത്തുകയാണ്.
കമ്യൂണിസ്റ്റ്-കോണ്‍ ഗ്രസ് ഭരണം ഐഎസിനും ലൗജിഹാദിനും അനുകൂലമായ മണ്ണാക്കി കേരളത്തെ മാറ്റി. ഭാരതത്തെ ലോകം അംഗീകരിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഭാരത പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ ലോകത്തെവിടെയുമുണ്ടാവുന്ന ജനസഹസ്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ലൂര്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.എച്ച്. ബാലഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാ ല്‍ മല്ലര്‍, കോഴിക്കോട് മഹാനഗര്‍ ജില്ലാസംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സഹകാര്യവാഹ് പി.ബൈജു സ്വാഗതം പറഞ്ഞു.
കേസരി പ്രചാരമാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. എസ്.എച്ച്. ബാലഗോവിന്ദനില്‍ നിന്ന് ജില്ലാ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചു. ഫറോക്ക് ചുങ്കം ബസ് സ്റ്റോപ്പ്, കരുണാ ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ നിന്നും പഥസഞ്ചലനം ആ രംഭിച്ച് സ്റ്റേഡിയത്തില്‍ സമാപിച്ചു.
















