ദുബായ്: ദുബായിലെ ബീച്ചിൽ ഓടിക്കളിക്കുന്ന അഞ്ച് കടുവകളുടെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബുർജ് അൽ അറബ് ഹോട്ടൽ പുറകിലായി നിലകൊള്ളുന്ന ബീച്ചിലാണ് കടുവകൾ ഓടിക്കളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
അതേ സമയം ഈ ബീച്ച് എതാണെന്നത് വ്യക്തമല്ല. എന്നാൽ പബ്ലിക് ബീച്ചുകളിൽ ഇത്തരത്തിലുള്ള വന്യമൃഗങ്ങളെ കൊണ്ടു വരുന്നത് നിയമപരമായി കുറ്റകരമാണെന്ന് ദുബായ് വൈൽഡ് ലൈഫ് സ്പെഷ്യലിസ്റ്റ് തലവൻ രേസാ ഖാൻ പറഞ്ഞു. അടുത്തിടെ വന്യമൃഗങ്ങളെ ദുബായിലെ ബീച്ചുകളിൽ എത്തിച്ചതായി യാതൊരു വാർത്തകളും പുറത്ത് വന്നിട്ടില്ല എന്നും രേസാ ഖാൻ അറിയിച്ചു.
എന്നാൽ രാജാവായ സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദിന്റെ സ്വകാര്യ ബീച്ചായ ജുമൈരയിൽ ചിത്രീകരിച്ചതാകാം ഈ വീഡിയോ എന്നാണ് പരക്കെ പറയുന്നത്. ഈ ദൃശ്യങ്ങളിൽ കടുവകൾ സമുദ്രത്തിൽ നീന്തുന്നതും തീരത്തുകൂടി ഓടി നടക്കുന്നതും വ്യക്തമാണ്.
https://www.youtube.com/watch?v=FK1XeEYld-c
പ്രതികരിക്കാൻ ഇവിടെ എഴുതുക: