കാഞ്ഞങ്ങാട്: രാഷ്ട്ര സുരക്ഷ എന്നത് സര്‍ക്കാരുകളുടെ മാത്രം ചുമതലയല്ലെന്നും ഭാരതത്തിലെ ഓരോ പൗരനും അതിനുള്ള കടമയുണ്ടെന്നും ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് ആര്.അരുണ്‍കുമാര്‍. വിജയദശമി ദിനത്തോടനുബന്ധിച്ച് ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പഥസഞ്ചലനത്തിന് സമാപനം കുറിച്ച് ദുര്‍ഗ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരത സൈന്യം നടത്തിയ പ്രത്യാക്രമണം ഓരോ ഭാരതീയന്റെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉറി അക്രമണത്തിന് തിരിച്ചടിയായി ഭാരത സൈന്യം നടത്തിയത് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സീമോലംഘനമെന്ന യുദ്ധതന്ത്രമാണ്. പ്രത്യാക്രമണത്തെ തുടര്‍ന്ന് പൊതുസമൂഹം മുഴുവന്‍ ഭാരത സൈന്യത്തിന് അഭിനന്ദനം നല്കി കരുത്തേകുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രബോധമുള്ള വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഇന്ന് ഭാരതത്തിന് അഭിമാനിക്കാവുന്ന ഭരണകൂടം ഉണ്ടായത് കാലങ്ങളായി തുടരുന്ന ഇത്തരം പ്രവര്‍ത്തിയുടെ ഫലമാണ്. അരുണ്‍കുമാര്‍ തുടര്‍ന്നു.
ശക്തിയുടെ മാത്രമല്ല ധര്‍മ്മത്തിന്റെയും വിജയം കൂടിയാണ് വിജയദശമി. അധര്‍മ്മത്തിനും ശക്തിയുണ്ട്. അതുകൊണ്ട് ശക്തിയുടെ മാത്രം വിജയമല്ല വിജയദശമി. ഇന്ന് ബുദ്ധിജീവികള്‍ ശക്തിയെന്ന പദം പാവങ്ങളുടെ മേല്‍ കുതിര കയറാനുള്ള അധികാര വാക്കായി ഉപയോഗിക്കുന്നു. പുരാണങ്ങളെ വളച്ചൊടിക്കുന്ന പ്രവണത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വര്‍ധിച്ചുവരുന്നു. ചില കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. രാമരാവണ യുദ്ധത്തെ ജാതിയുടെ പേരില്‍ വേര്‍തിരിച്ച് കാണിക്കാനുള്ള ശ്രമം നടന്നതും നാം കണ്ടതാണ്. വാമന ജയന്തിയെ തള്ളിപ്പറയുന്നതും ഇടതുപക്ഷ ബുദ്ധിജീവികളുടെ ചിന്തയില്‍ നിന്നാണ്.
അധികാര രാഷ്ട്രീയത്തിന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി സാധാരണക്കാരനെതിരെ അക്രമം നടത്തിയാല്‍ അതിനെതിരെ പ്രതികരിക്കാന്‍ സമൂഹം തയ്യാറാകണം. രാഷ്ട്ര പുരോഗതിക്കുവേണ്ടി സംഘടിത ശക്തികളെ വാര്‍ത്തെടുക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഭാരതത്തിന് വേണ്ടി നാം എന്തു ചെയ്തു എന്ന് നാം ചിന്തിക്കണം. ഓരോ വ്യക്തിയും സമൂഹത്തിന് വേണ്ടി ജീവിക്കാന്‍ തയ്യാറാകുമ്പോഴാണ് രാഷ്ട്രം സമ്പൂര്‍ണ വൈഭവത്തിലേക്കടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിഗേഡിയര്‍ കെ.എന്‍.പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന്, ഭാരതീയ വിദ്യാനികേതന്‍ ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എ.സി.ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കാര്യവാഹ് കെ.ശ്രീജിത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: