കല്‍പ്പറ്റ : കല്‍പ്പറ്റ മേപ്പാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് എംഎല്‍എയുടെയും കരാറുകാരന്റെയും നിലപാട്. ഇത് പ്രതിഷേധാര്‍ഹമാണ്. റോഡ് നിര്‍മ്മാണത്തില്‍ വീഴ്ച്ചവരുത്തിയ കരാറുകാരന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നടുവത്ത് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍.എസ്.രാധാകൃഷ്ണന്, ജി.കെ.ബിനീഷ്കുമാര്‍, ടി.പി.ശിവദാസന്‍, വാസു ആനപ്പാറ, കെ.വിശ്വനാഥന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: