പനമരം : വയലും കരയും ചേര്‍ന്ന ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി. ഏച്ചോം അങ്ങാടിക്കു സമീപമാണ് കൃഷിസ്ഥലങ്ങള്‍ക്ക് സമീപമുള്ള വയലും കരയും ചേര്‍ന്ന ഭൂമി നികത്തുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നത് . നെല്‍കൃഷി ചെയ്യുന്ന വയലുകള്‍ക്ക് സമീപത്താണ് പ്രസ്തുത ഭൂമിയുള്ളത് .മഴക്കാലമായാല്‍ നേര്‍ത്ത പാറപ്പൊടി വയലുകളിലേക്ക് ഇറങ്ങി പുല്ലു പോലും മുളക്കാത്ത അവസ്ഥയിലേക്ക് മാറും എന്ന് കര്‍ഷകര്‍ ഭയപ്പെടുകയാണ്. ഇനിയും നികത്തല്‍ തുടര്‍ന്നാല്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: