താമരശ്ശേരിയില്‍ നടന്ന കോഴിക്കോട് ഗ്രാമജില്ലാ വിജയദശമി പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തീയ സേവാപ്രമുഖ് എ. വിനോദ് സംസാരിക്കുന്നു
താമരശ്ശേരി: സമകാലിക കാലഘട്ടത്തില്‍ സംഘത്തിന് നിറവേറ്റാനുള്ളത് വലിയ ദൗത്യമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സേവാപ്രമുഖ് എ. വിനോദ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് കോഴിക്കോട് ഗ്രാമം ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിനിര്‍മ്മാണം ലക്ഷ്യമാക്കി ആരംഭിച്ച സംഘപ്രവര്‍ത്തനം ഇന്ന് ആഗോള തലത്തില്‍ വ്യാപിച്ചിരിക്കുകയാണ്. ഭാരതത്തിന് അകത്ത് നടക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഹിന്ദു സമാജത്തെ ഒറ്റക്കെട്ടായി നിര്‍ത്തി ദേശീയത ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി കോരങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ജില്ലാ സംഘചാലക് അഡ്വ. പി. കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു. പി. ഹരി സ്വാഗതവും കെ.പി.സുധീഷ് നന്ദിയും പറഞ്ഞു. കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, കെ.ചേക്കൂട്ടിയില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് നിര്‍വ്വഹിച്ചു.














