മലപ്പുറം: വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടന്ന ആര്‍എസ്എസ് പഥസഞ്ചലനങ്ങളും പാതുസമ്മേളനവും സംഘശക്തി വിളിച്ചോതുന്നതായി മാറി. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ സംഘജില്ലകളിലായി ഓരോ പരിപാടികളാണ് സംഘടിപ്പിച്ചത്.
മലപ്പുറം ജില്ലയുടെ പരിപാടി മലപ്പുറം നഗരത്തില്‍ നടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍എസ്എസ് വിജയദശമി ആഘോഷം മലപ്പുറം നഗരത്തില്‍ നടക്കുന്നത്. അതിന്റെ ആവേശത്തിലായിരുന്നു പ്രവര്‍ത്തകരും അനുഭാവികളും. മൂവായിരത്തോളം സ്വയംസേവകര്‍ അണിനിരന്ന പഥസഞ്ചലനം ആവേശമായി മാറി. മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷന്, കാവുങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനങ്ങള്‍ കുന്നുമ്മലില്‍ സംഗമിച്ച് മഹാപഥസഞ്ചലനമായി നഗരം പ്രദക്ഷിണം വെച്ച് കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടി പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വയംസേവകരുടെ യോഗാപ്രദര്‍ശനവും നടന്നു.
തിരൂര്‍ ജില്ലയുടെ പഥസഞ്ചലനം താനൂരില്‍ നടന്നു. പുതുകുളങ്ങര ശിവക്ഷേത്ര പരിസരം, ചിറക്കല്‍ കെപിഎന്‍എം യുപി സ്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനങ്ങള്‍ താനൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഗമിച്ച് മഹാപഥസഞ്ചലനമായി ശോഭപറമ്പ് ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടി ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍ ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ ജില്ലയുടെ പരിപാടി മഞ്ചേരിയില്‍ നടന്നു. പാണ്ടിക്കാട് റോഡില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം നഗരം ചുറ്റി ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടി പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: