ഏറ്റുമാനൂര്‍: രാത്രിയില്‍ ഓട്ടം പോയ ഓട്ടോറിക്ഷാ ഡ്രൈവറെ യാത്രക്കാര്‍ കമ്പിവടി കൊണ്ടടിച്ച് വധിക്കാന്‍ ശ്രമിച്ചതായി പരാതി. ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ ഓട്ടോ ഓടിക്കുന്ന പേരൂര്‍ കുന്നുംപുറത്ത് ബാബുജിയാണ് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ 6ന് രാത്രി 10..30ന് പേരൂര്‍ കവലയില്‍നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് 25 വയസ്സ് തോന്നിക്കുന്ന യുവാവാണ് ഓട്ടംവിളിച്ചത്. മുടിയൂര്‍ക്കര മുസഌംപള്ളിക്ക് സമീപത്തുനിന്ന് 2പേര്‍ ഓട്ടോയില്‍ കയറി. ചാത്തുണ്ണിപ്പാറക്ക് സമീപം വണ്ടി നിര്‍ത്തി.
ഈസമയം ഇവരില്‍ ഒരാള്‍ കമ്പിവടിക്ക് തലയ്‌ക്കടിച്ചെന്നാണ് പരാതി. ഒഴിഞ്ഞു മാറിയതിനാല്‍ തലയ്‌ക്ക് പരിക്കേറ്റില്ല. ഓട്ടോയുടെ ഗ്ലാസ് തകര്‍ന്നു. ഗാന്ധിനഗര്‍ സബ്ഇന്‍സ്‌പെക്ടര്‍ അരുണിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
















