കല്‍പ്പറ്റ : വിജയദശമി ദിനത്തില്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ആദ്യാക്ഷരം കുറിക്കാനാത്തെിയത് നൂറ് കണക്കിന് കുരുന്നുകള്‍. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം നല്ല തിരക്കാണ് വിദ്യാരംഭത്തിന് അനുഭവപ്പെട്ടത്. സ്ഥാപനങ്ങളിലും നവരാത്രി ദിനത്തി ല്‍ ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും മറ്റുമായി ഗ്രന്ഥപൂജ, വാഹനപൂജ ആയുധപൂജ, മറ്റ് വിശേഷാല്‍ പൂജകളും നടന്നു.
മാനന്തവാടി : വടെരി ശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു വിജയദശമി ദിവസത്തില്‍ വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു. ക്ഷേത്രം മേല്‍ശാന്തി പുറഞ്ചെരി ഇല്ലം പ്രകാശന് നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു. പൂജാദികര്‍മ്മങ്ങള്‍ക്ക് ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന് എബ്രാന്തിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ക്ഷേത്രയോഗം പ്രസിഡണ്ട് വി.എം.ശ്രീവത്സന്‍, വി.ആര്.മണി, സി.കെ.ശ്രീധരന്, ടി.കെ.ഉണ്ണി, എം.വി സുരേന്ദ്രന്, പി.പി.സുരേഷ് കുമാര്‍, ടി.കെ.മാധവകുറുപ്പ്, പി.ഗോവിന്ദന്, എം.കെ.സുദര്‍ശനാനന്ദന്‍, പി.എസ്, സുകുമാരന്‍, കെ.എം.പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
ബത്തേരി : ബത്തേരി മഹാഗണപതിക്ഷത്രത്തില് വിദ്യാരംഭ ചടങ്ങുകള്‍ക്ക് കെ.എം. ബാലകൃഷ്ണന് മാസ്റ്റര്‍,ഡോ. വി.സത്യാനന്ദന് നായര്‍,ഗംഗാധരന് മാസ്സര്‍ തുടങ്ങിയവരും മാരിയമ്മന്‍ക്ഷേത്രത്തില്‍ വയനാട് ജില്ലാ മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ തങ്കമണി ടീച്ചറും കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു.
കല്‍പ്പറ്റ : ശ്രീമാരിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ നൂറുകണക്ക് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ശോഭ, പി.എ.വിജയന് പൂജാരി, കെ.കെ.എസ്. നായര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. വാഹനപൂജയും പ്രസാദവിതരണവും നടത്തി. കെ.രാജന്, എം.മോഹനന്, ബിജു, സന ല്‍കുമാര്‍, മോഹന്‍ പുല്‍പ്പാറ, അശോക് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ നേതൃത്വം നല്കി.
വാഴവറ്റ : കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്റിട്ട. പ്രധാനധ്യാപകന് പി.വി.ശ്രീനിവാസന് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിച്ചു.
ചെറുകാട്ടൂര്‍ : കൃഷ്ണന്മൂല ശ്രീ കൃഷ്ണക്ഷേത്രത്തില്‍ ടി.ഗോപാലന് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
കല്‍പ്പറ്റ : നവരാത്രിയോടനുബന്ധിച്ച് കല്‍പ്പറ്റ മാരിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ നടത്തിയ സംഗീതോത്സവം ഡോ. വി.ആര്.നാരായണ പ്രകാശ് ഉദ്ഘാടനം ചെയ്തു. സംഗീതാര്‍ച്ചനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 140 പ്രതിഭകള്‍ അരങ്ങേറ്റം കുറിച്ചു. കോടമ്പള്ളി രജ്ജിനിയുടെ സംഗീത കച്ചേരി നടത്തി. പക്കമേളക്കാരായി ഇന്ത്യയിലെ ആദ്യ വനിത ഘടം കലാകാരി സുകന്യരാംഗോപാല്, ഡോ.വി.ആര്. നാരായണപ്രകാശ്, കോടമ്പള്ളി ഗോപകുമാര്‍, റോസ് ഹാന്‍സ്, സനല്‍കുമാര്‍ വര്‍മ, വി.ശശിധരന്,എന്നിവര്‍ പ്രസംഗിച്ചു. കെ.രാജന്, എം.മോഹനന്, ബിജു, സനല്‍കുമാര്‍, മോഹന്‍ പുല്പാറ, അശോക് കുമാര്‍, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ നേതൃത്വം നല്കി. ക്ഷേത്ര സമിതിയുടെ ഉപഹാരം സമിതി പ്രസിഡന്റ് കെ.രാജന് ഡോ. നാരായണ പ്രകാശന് സമര്‍പ്പിച്ചു. എം.മോഹനന് സ്വാഗതവും ഗിരീഷ് കല്‍പ്പറ്റ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: