ചങ്ങനാശേരി: പാക് അധിനിവേശ കാശ്മീരില്‍ തീവ്രവാദികളുടെ ക്യാമ്പുകള്‍ ഇന്ത്യന്‍ ജവാന്മാര്‍ നടത്തിയ മിന്നലാക്രമണത്തില്‍ തകര്‍ത്തതിന് ജവാന്മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടത്തി. പെരുന്നയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പി.പി.ധീരസിംഹന്‍, എന്‍.പി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകുമാര്‍, അജി, ഗോപകുമാര്‍, എം.പി.രവി, ഷിജു എബ്രഹാം, പി.സുരേന്ദ്രനാഥ്, എം.പി.രവി, ഗോപകുമാര്‍ നക്കച്ചാടത്ത്, കുമാര്‍ പുഴവാത്, കനകരാജ്, സത്യപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















