ചാലക്കുടി: കോടതി നിരോധനത്തേയും നിയമ വ്യവസ്ഥകളേയും വെല്ലുവിളിച്ച് പരിയാരം പഞ്ചായത്തില്‍ അനധികൃത കശാപ്പു ശാലകള്‍ പെരുകുന്നു. ചാലക്കുടി മേഖലയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത് പരിയാരം പഞ്ചായത്തിലാണെങ്കിലും ആധുനിക കശാപ്പു ശാലയൊന്നും ഇവിടെയില്ല.ആധൂനിക കശാപ്പു ശാലകള്‍ ഇല്ലാതെ മാംസ വില്‍പ്പന പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ വ്യാപകമായി അനധികൃത കശാപ്പുശാലകള്‍ പെരുകുന്നത്.മറ്റു നിരോധനനങ്ങള്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന പോലീസോ,പഞ്ചായത്ത് അധികൃതരോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഹൈക്കോടതി വിധി മാനിച്ച് കൊരട്ടി പഞ്ചായത്ത് പൊതുമാര്‍ക്കറ്റ് അടച്ചു പൂട്ടിയതാണ്. അന്തര്‍ സംസ്ഥാന പാതയോരമായ പരിയാരം ജംഗ്ഷനില്‍ അനധികൃത കശാപ്പു ശാലകളുടെ പ്രവര്‍ത്തനം ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍. പരസ്യമായി പ്രദര്‍ശിപ്പിച്ച് മാംസ വില്‍പ്പന പാടില്ലെന്നുണ്ടെങ്കിലും ഇവിടെ ഇതൊന്നും നടപ്പിലാക്കുന്നില്ല, അന്തര്‍ സംസ്ഥാന പാതയില്‍ ഏറ്റവും വീതി കുറഞ്ഞ റോഡാണ് ഇവിടെയുള്ളത് ഇതാണ് ഇവിടെ ഗതാഗത കുരുക്കിന് കാരണം.
മുപ്പതോളം സ്റ്റാളുകളാണ് റോഡരികില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസര മലനീകരണവും വ്യാപകമാണ്. ആധുനിക അറവു ശാല നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്‍ ലൈസനിസില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കശാപ്പ് ശാലകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ബജ്റംഗ്ദള്‍ പരിയാരം ഖണ്ഡ് സമിതി ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: