അടൂര്‍: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തുന്നതിന് ഉദ്ഘാടനം ചെയ്യുകയും പിന്നീട് സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുകയും ചെയ്യുന്ന അടൂര്‍ എംഎല്‍എയുടെ ഉദ്ഘാടന പ്രഹസനത്തിനെതിരേ യുവമോര്‍ച്ച പ്രതിഷേധിച്ചു. ബാംഗ്ലൂര്‍ സര്‍വ്വീസ് നടത്തുന്നതിനുവദിച്ച സൂപ്പര്‍ ഡീലക്സ് ഇത്തരത്തില്‍ ഉദ്ഘാടനം ചെയ്യുകയും പിന്നീട് എറണാകുളം ഡിപ്പോയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വീണ്ടും ഉദയഗിരിയിലേക്ക് ബസ് അടൂര്‍ ഡിപ്പോയില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് എംഎല്‍എയെ കരിങ്കൊടികാണിച്ചു. യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ മിത്രപുരത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ നെടുമ്പള്ളില്‍, സി.ശരത്, എം.ജി.കൃഷ്ണകുമാര്‍, പൊരിയക്കോട് വിജയകുമാര്‍, രൂപേഷ് അടൂര്‍, രാജേഷ് തെങ്ങമം, വേണുഗോപാല്‍ അടൂര്‍, ബിനുചന്ദ്രന്‍, ശരത്, മനോജ് , പ്രദീപ് കൊടുമണ്‍, രവീന്ദ്രന്മാങ്കൂട്ടം, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: