പത്തനംതിട്ട: വയലാവടക്ക് ഇണ്ടിളയപ്പന് ക്ഷേത്രത്തിന് സമീപം നവോദയ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് അനധികൃതമായി കൈയേറിയ സ്ഥലവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് ബിജെപി വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സദാശിവന്മഠത്തില് അദ്ധ്യക്ഷതവഹിച്ചു. കോന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാബു, ജന.സെക്രട്ടറി രഘുനാഥന്‍നായര്‍, മണ്ഡലം സെക്രട്ടറി ശ്രീജാ പ്രസാദ്, പ്രസന്നകുമാര്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: