പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരൊ കാരണങ്ങളെന്ന പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
കണ്ണടച്ച്, കൈകൂപ്പി, ലോകത്തെ മുഴുവന്‍ നോക്കി പ്രാര്‍ത്ഥിക്കുന്ന നീര്‍നായയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതും ഈ പരസ്യവാചകം തന്നെയാകും.
താന്‍ ഇന്ന് പട്ടിണിയാണ് ദൈവമേ, തനിക്ക് ഭക്ഷിക്കാന്‍ നല്ല മീനുകളെ നല്‍കണമെന്നായിരുന്നു നീര്‍നായയുടെ പ്രാര്‍ത്ഥന. നീര്‍നായയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയും ചെയ്തു. വയറുനിറച്ച് മീനുകളെ ഭക്ഷിക്കാനുള്ള അവസരം ലഭിച്ച നീര്‍നായ നന്ദി അറിയിച്ചു കൊണ്ടു വീണ്ടും ദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് കാണേണ്ടത് തന്നെയാണ്.
ആശ്ചര്യവും കൗതുകവുമുണര്‍ത്തുന്ന ഈ സന്ദര്‍ഭങ്ങളെല്ലാം ഹോളണ്ടിലെ വൈള്ഡ്ലാന്ഡ് അഡ്വെഞ്ചര്‍ പാര്‍ക്കില്‍ നിന്നാണ് പകര്‍ത്തപ്പെട്ടത്.
മൃഗശാലയിലെ മേല്നോട്ടക്കാരന് മാര്സിക്ക കൂപ്പര്‍ പറയുന്നത് നാല് മാസം പ്രായമുള്ള നീര്‍നായ മീനുകളെ മാത്രമല്ല എല്ലാ തരം ഭക്ഷണങ്ങളും കഴിക്കുമെന്നാണ്.
കഴിക്കുകയെന്നത് മാത്രമാണ് അതിന്റെ ഇഷ്ടം. പ്രാതലിന് ചിക്കന്‍ കഴിക്കും, കൂടാതെ സ്നാക്ക്സ്, ഞണ്ട്, ചെമ്മീന്‍, കക്ക, എലി എന്നിവയെല്ലാം നീര്‍നായ കഴിക്കുമെന്ന് കൂപ്പര്‍ പറയുന്നു. നീര്‍നായ ബുദ്ധിശാലിയാണെന്നും ഇതിന് പക്ഷെ പേരൊന്നുമിട്ടിട്ടില്ലെന്നും കൂപ്പര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: