പുല്‍പ്പള്ളി : ജഅമൂല്യമായ ജലം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 100 എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കല്ലുവയല്‍ ഭാഗത്ത് കടമാന്‍ തോട്ടില്‍ മൂന്ന് തടയണകള്‍ നിര്‍മ്മിച്ചു. ഈ പ്രദേശത്ത് നാല് കി.മീറ്ററിനുള്ളില്‍ 10 തടയണകള്‍ നിര്‍മ്മിക്കുന്നതിനാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.തടയണ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര് നിര്‍വഹിച്ചു.പി റ്റി എ പ്രസിഡന്റ് പി എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു.മാനേജര്‍ കെ ആര് ജയറാം ,ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗ്ഗീസ്, പര്#ിന്‍സിപ്പാള്‍ കെ ആര് ജയരാജ് എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്സണ് പി ജോസഫ്, പി ബി ഹരിദാസ് ,ബാബു കെ വി എന്നിവര്‍ സംസാരിച്ചു.
അദ്ധ്യാപകരായ എം പി വിജയന്,എം സി സാബു,സിത്താര ജോസഫ്,സ്വപ്ന പീറ്റര്‍, അമ്പിളി ജി നായര്‍, സ്വപ്ന എ സി, നിമ്മി അബ്രഹാം,സ്മിത എസ്, സുധീഷ് പി ഡി, വിദയ്#ാര്ത്ഥികളായ ശ്രീഹരി ടി ബിനു, അലീഷ,ഗിരീഷ് ,ആല്വിന് സോണറ്റ്,അലീന എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: