പുല്‍പ്പള്ളി : ക്യാന്‍സര്‍രോഗിയുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ ധനസമാഹരണം. പുല്പള്ളി ചീയമ്പം ഇരപ്പവയല് പ്രഭാകര(70)ന്റെ ചികിത്സക്കായാണ് ചീയമ്പം വലിയ കുരിശ്ശിലെ 10 ഓട്ടോഡ്രൈവര്‍മാര്‍ രംഗത്തിറങ്ങിയത്. രണ്ട്ദിവസം ഓടിക്കിട്ടുന്ന മുഴുവന്‍ തുകയും ചികിത്സാആവശ്യങ്ങള്ക്കായി നല്‍കാനാണ് തീരുമാനം. പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും പിന്തുണയും ഈ കൂട്ടായ്മക്ക് ലഭിച്ചുകഴിഞ്ഞു. നിര്‍ദ്ധനകുടുംബത്തിലെ അംഗമാണ് പ്രഭാകരന്. ചികിത്സക്ക് പണംകണ്ടെത്താ ന് യാതൊരു നിര്‍വ്വാഹവുമില്ലാത്ത അവസ്ഥയില്‍ കഴിയുന്ന രോഗിക്ക് താങ്ങുംതണലുമേകാനാണ് ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ചത്. ഓട്ടോ ഓടിക്കിട്ടുന്ന തുകയ്ക്കുപുറമെ മറ്റുതരത്തിലും ചികിത്സക്കായി പണം കണ്ടെത്താന്‍ ഈകൂട്ടായ്മ സജ്ജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇവരുടെ നിസ്ഥുലസേവനത്തിന് വിവിധ മേഖലകളില്‍ നിന്നുള്ള സഹകരണവും ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: