മക്കളേ, ക്ഷേത്രത്തില്‍പ്പോയാല്‍ തിക്കിത്തിരക്കി വിഗ്രഹം കണ്ടുതൊഴുത്, എന്തെങ്കിലും വഴിപാട് കഴിച്ചുവരികയല്ല വേണ്ടത്. വളരെ ക്ഷമയോടെ മൗനമായി അവിടെനിന്ന് ഇഷ്ടമൂര്‍ത്തിയെ ഹൃദയത്തില്‍ കാണാന്‍ ശ്രമിക്കണം. ഇരുന്നു ധ്യാനിക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യണം. ഓരോ ചുവടുവയ്‌ക്കുന്നതും മന്ത്രം ജപിച്ചുകൊണ്ടായിരിക്കണം.
വഴിപാടുകള്‍ നടത്തേണ്ടെന്ന് അമ്മ പറയുന്നില്ല. പക്ഷേ ഭഗവാനുവേണ്ടത് നമ്മുടെ ഹൃദയമാണ്.
മക്കളെ, ക്ഷേത്രത്തില്‍ വഴിപാട് കഴിക്കുന്നത് ഭഗവാന് പണത്തിന്റെയോ, മറ്റെന്തിന്റെയെങ്കിലുമോ ആവശ്യമുണ്ടായിട്ടല്ല. ഇന്ന് നമ്മുടെ മനസ്സ് ബന്ധിച്ചിരിക്കുന്നത് പണത്തിനോടും മറ്റ് വിഷയ വസ്തുക്കളോടുമാണ്. അവയെ സമര്‍പ്പിക്കുന്നതിലൂടെ, നമ്മള്‍ മനസ്സിനെയാണ് ഈശ്വരന് സമര്‍പ്പിക്കുന്നത്.
ദാനധര്‍മ്മങ്ങള്‍ ചെയ്യണം എന്നുപറയുന്നതിന്റെ പിന്നിലുള്ള ഉദ്ദേശവും ഇതുതന്നെ. മനോബുദ്ധികളുടെ സമര്‍പ്പണമാണ് യഥാര്‍ത്ഥ സമര്‍പ്പണം.
















