ലണ്ടന്‍: ശ്രീനാരായണ ഗുരുമിഷന്‍ ഓഫ് യു .കെ മുന്‍ജനറല്‍ സെക്രട്ടറിയും ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയുമായിരുന്ന മോഹനന് കെ .പത്മനാഭന് അന്തരിച്ചു. ഹാര്‍ലോ പ്രിന്‍സസ് അലക്സാണ്ഡ്ര ആശുപത്രിയിലെ തീവ്ര പരിചരണ വിഭാത്തിലായിരുന്നു അന്ത്യം ശവസംസ്ക്കാര ചടങ്ങുകള്‍ ഹാര്‍ലോ പാര്‍ടണ്‍ വുഡ് ക്രിമറ്റോറിയത്തില്‍ ഹൈന്ദവാചാരപ്രകാരം നടന്നു.
1949 ല്‍ തിരുവനന്തപുരം ജില്ലയിലെ വക്കത്തു ജനിച്ച മോഹനന് ,എസ് .എം .സി ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭാസം പൂര്‍ത്തിയാക്കി ,തുടര്‍ന്ന് തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജില്‍ നിന്നും പി .യു .സി യും ,തിരുവനതപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് 1961ല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യുണിക്കേഷന്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ആറുപേരില്‍ ഒരാള്‍ ആയിരുന്നു .
തിരുവനന്തപുരം ആസ്ഥാനമായി റ്റെലിക്സ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി പിന്നീട് ഈസ്ഥാപനം കെല്‍ട്രോണുമായി ലയിപ്പിച്ച് യൂണിവേഴ്സിറ്റി ഓഫ് വെയില്‍സില്‍ നിന്ന് ഹെല്ത്കെയര് മാനേജ്മെന്റില്‍ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം മൂന്നുവര്‍ഷത്തോളം ബ്രൂണെ ഗവണ്മെന്റ് ആശുപത്രിയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ ആയി പ്രവര്‍ത്തിച്ചു.
1990 മുതല്‍ 2001 വരെ സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ബയോമെഡിക്കല്‍ വിഭാഗത്തിന്റെ ഡിവിഷണല്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ചു .ഈ കാലയളവില്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ശ്രീനാരായണ ഗുരുമിഷന്‍ ഓഫ് സിംഗപ്പൂരിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
2001 മുതല്‍ നാലുവര്‍ഷത്തോളം ലണ്ടന്‍ ബാര്‍ത് ആശുപത്രിയിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച സമയം ശ്രീനാരായണ ഗുരു മിഷന് ഓഫ് യു .കെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രണ്ടുവര്‍ഷത്തോളം വഹിക്കുകയുണ്ടായി .ശേഷം 2005-ല്‍ ഹാര്‍ലോ പ്രിന്‍സസ് അലക്സാണ്ഡ്ര ആശുപത്രിയിലെ സീനിയര്‍ ക്വാളിറ്റി മെഡിക്കല്‍ ഓഫീസറായി ജോലിചെയ്തു.
2010 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഹാര്‍ലോ മലയാളി അസോസിയേഷന്റെ അഡവൈസര്‍ ആയിരുന്നു .അന്തരിക്കുമ്പോള്‍ ഹാര്‍ലോ മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി ആയിരുന്നു. മലയാള ഭാഷയെ അതിയായി സ്നേഹിച്ച അദ്ദേഹം ഹാര്‍ലോയിലെ മലയാളി സമൂഹത്തിലെ പുതു തലമുറയെ മലയാളം പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തിയായിരുന്നു .ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ഏവര്‍ക്കും മാതൃകയായ മോഹനന് ചേട്ടന്റെ വിയോഗം യു .കെ മലയാളി സമൂഹത്തിന് ഒരു തീരാ നഷ്ട്ടമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: