മലപ്പുറം: വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്കൂള്‍ ബസുകളുടെ ഒന്നാം ട്രിപ്പ് 15 മിനിറ്റെങ്കിലും മുമ്പായി ആരംഭിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും റോഡുകളില്‍ അശ്രദ്ധമായി നടക്കാന്‍ അനുവദിക്കാതെ വാഹനങ്ങളുടെ ലഭ്യതക്ക് അനുസരിച്ച് മാത്രം സ്കൂള്‍ കോമ്പൗണ്ടില്‍ നിന്നും പുറത്തുപോകാനേ അനുവദിക്കാവൂ. ഡ്രൈവര്‍മാര്‍ അടക്കമുള്ള ബസ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലവും ബോധവല്‍ക്കരണവും അതോടൊപ്പം മാനേജ്മെന്റിന്റെ മോണിറ്ററിംഗും ആവശ്യമാണ്. വാഹന പരിശോധനയും മറ്റും അപകട സമയങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ഒരു സ്ഥിരം സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു. സ്കൂള്‍, കോളേജ് തലങ്ങളില്‍ റാഫ് നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി 17ന് വേങ്ങര എസ്എംഇജി കോേളജില്‍ നടക്കുന്ന റോഡ് സുരക്ഷാ സമ്മേളനം ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ ഹനീഫ് രാജാജി അദ്ധ്യക്ഷത വഹിച്ചു. കെ.എം.അബ്ദു, ഖാദര്‍.കെ തേഞ്ഞിപ്പലം, എം.ടി.തെയ്യാല, കെ.പി.ബാബു ഷെരീഫ്, ഫ്രാന്‍സിസ് ഓണാട്ട്, എ.ടി.സെയ്തലവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: