കരുവാരകുണ്ട്: നിയമലംഘനത്തെ തുടര്‍ന്ന് കരുവാരകുണ്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. സ്ഥലപരിമിതിയെ തുടര്‍ന്ന് സ്റ്റേഷന് കോമ്പൗണ്ടില്‍ പലയിടങ്ങളിലായാണ് നൂറുകണക്കിന് വാഹനങ്ങള്‍ ഒന്നിനു മീതേ ഒന്നായി അട്ടിയിട്ടിയിട്ടിരിക്കുന്നത്. അപകടകാരികളായ ഇഴജന്തുക്കള്‍ കുറുക്കന്, കാട്ടുപൂച്ച തുടങ്ങി തെരുവുനായ്ക്കളടക്കം ആവാസകേന്ദ്രമായി മാറുകയാണിവിടെ.
ഉഗ്രവിഷമുള്ള ഇഴജന്തുക്കള്‍ പരിസരത്തു താമസിക്കുന്നവര്‍ക്ക് ഭീഷണിയാകുകയാണ്. പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന നളന്ദ കോളേജിലക്കടക്കം പകല്‍ സമയം ഇഴജന്തുക്കള്‍ കടന്നു ചെല്ലാറുണ്ടന്ന് അദ്ധ്യാപകര്‍ പറയുന്നു. നാട്ടുകാരുടെ വളര്‍ത്ത് ജീവികളെ ഇവ പിടികൂടുന്നത് പതിവായിട്ടുണ്ട്. ജീവികളുടെ കരച്ചില് കേട്ട് ഉടമസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും ഇരയുമായി വന്യജീവി വാഹന കൂമ്പാരങ്ങളില്‍ ഓടി മറഞ്ഞിരിക്കും. രാത്രിയായാല്‍ ഇഴജന്തുക്കളെ ഭയന്ന് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: