കരുവാരക്കുണ്ട്: കേരളാംകുണ്ട് ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ഭൂമി ഇപ്പോഴും സ്വകാര്യവ്യക്തികളുടെ കൈയില്‍. സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച കേരളാംകുണ്ട് വെളളച്ചാട്ടം ടൂറിസം പദ്ധതിയുടെ ഭൂമിയാണ് നാലു വര്‍ഷമായിട്ടും സ്വകാര്യ വ്യക്തികള്‍ ഡിടിപിസിക്ക് കൈമാറാത്തത്. ഡിടിപിസി സെക്രട്ടറിയും, സ്ഥലമുടമകളുമായുളള കരാറിന്റെയും, ധാരണപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവിടെ ചിലവഴിച്ച് പ്രവര്‍ത്തി തുടങ്ങുകയും പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തത്. കേവലം നൂറുരൂപയുടെ മുദ്രപത്രത്തില്‍ രജിസ്ട്രര്‍ ചെയ്യാത്ത കരാര്‍ മാത്രമാണ് ഡിടിപിസിക്ക് സ്വകാര്യ വ്യക്തികള്‍ നല്‍കിയത്. രജിസ്റ്റര്‍ ചെയ്യാത്ത കരാറിന് യാതൊരു നിയമസാധ്യതയുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
2012 ഒക്ടോബറിലാണ് കേരളംക്കുണ്ട് ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ഡിടിപിസി സ്വകാര്യ വ്യക്തികളുമായി കരാറുണ്ടാക്കുന്നത്. രണ്ട് വ്യക്തികളില്‍ നിന്നായി 27 സെന്റ് ഭൂമി നല്‍കാമെന്നായിരുന്നു തിരുമാനം. ഇതില്‍ 12 സെന്റ് ഭൂമി ആദ്യഘട്ടത്തിലും 15 സെന്റ് ഭൂമി നിര്‍മ്മാണം ആരംഭിച്ചതിന് ശേഷവും നല്‍കാനായിരുന്നു ധാരണ എന്നാല്‍ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഭൂമി നല്കാന് സ്വകാര്യ വ്യക്തികള്‍ തെയ്യാറായിട്ടില്ല.
ഇതോടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായിട്ടുളളത്.
ഒന്നാംഘട്ടത്തില്‍ ഒരു കോടി രൂപ ചിലവില്‍ പ്രവേശന കവാടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഓഫീസ്, കഫ്ത്തീരിയ, ഇരുമ്പ് പാലം തുടങ്ങിയവയാണ് നിര്‍മ്മിച്ചത്. രണ്ടാംഘട്ടത്തിനായി ഒരു കോടി രൂപ പുതുതായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ടൂറിസം മേഖല പുരോഗമിക്കുമ്പോയും ഭൂമി കൈമാറ്റം ചെയ്യാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കല്‍ക്കുണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കരിങ്കല്‍ പതിച്ച റോഡിലൂടെ സഞ്ചരിച്ച് വേണം കേരളാംകുണ്ടിലെത്താന്‍ ടൂറിസം പദ്ധതി വരുന്നതോടെ റോഡ് ഗതാഗത യോഗ്യമാവുമെന്ന പ്രതീക്ഷയിലായിരുന്നു സമീപവാസികളായ കര്‍ഷകര്‍. എന്നാല്‍ റോഡ് ഗതാഗതത്തിന് ഫണ്ടുകളൊന്നും അനുവദിക്കാത്തതിനാല്‍ രണ്ടാംഘട്ട നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ ഇ.ബി.ഗോപാലകൃഷ്ണന് ലഭിച്ച വിവരാവകാശത്തിലാണ് ഭൂമി കൈമാറ്റം നടന്നട്ടില്ലെന്ന് ഡിടിപിസി സെക്രട്ടറി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: