ബെള്ളൂര്‍: ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് സിപിഎം നടത്തിയ ധര്‍ണ്ണയില്‍ സിപിഎം ഏരിയാ സെക്രട്ടറി സിജി മാത്യു തന്റെ പ്രസംഗത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ഡിംസംബര്‍ മാസത്തില്‍ നിര്‍ത്തലാക്കുന്നുവെന്ന് പറഞ്ഞത് പരിഹാസ്യപരവും, സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സിപിഎമ്മിന്റെ തരംതാഴ്ന്ന രീതിയുമാണ്. ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പലവിധത്തില്‍ വലിയ വികസന പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ സഹിക്കാന്‍ കഴിയാത്ത സിപിഎമ്മുകാര്‍ നുണപ്രചരണം നടത്തിയും, ജനങ്ങളെ കബളിപ്പിച്ചും ഓഫീസിന് മുന്നില്‍ വന്ന് ധര്‍ണ്ണ നടത്തുകയായിരുന്നു. ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കൃത്യനിര്‍വ്വഹണത്തില്‍ കാര്യക്ഷമത കാണിക്കാത്തതു കൊണ്ട് പാവപ്പെട്ട തൊഴിലാളികള്‍ ജോലിക്കായി അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മാസ്ട്രോള് കിട്ടാത്തതിനാല്‍ വളരെ ദുരിതം അനുഭവിക്കുന്നു. ഈ സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ സിപിഎം നടത്തിയ മാര്‍ച്ച് വളരെ അപഹാസ്യപരവും, തരംതാണ പ്രവൃത്തിയുമാണെന്ന് ബിജെപി ബെള്ളൂര്‍ പഞ്ചായത്ത് സമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: