മാനന്തവാടി : അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് സി.എ.കുഞ്ഞിരാമന്‍നായരുടെ ദേഹവിയോഗത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ചേ ര്‍ന്ന സര്‍വ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.
ബിജെപി ജില്ലാപ്രസിഡ ന്റ് സജിശങ്കര്‍,സംസ്ഥാനസമിതി അംഗം ലക്ഷ്മി കക്കോട്ടറ, എം.റജീഷ്(സിപിഎം),പി. വി.ജോര്‍ജ്ജ്, (കോണ്‍),ജോണിമറ്റത്തിലാനി(സിപിഐ), പി.വി.മൂസ(ലീഗ്),എ. എന്‍.സലിംകുമാര്‍ (റെഡ്ഫ്ലാഗ്),അനില്‍കുമാര്‍ (എന്‍സിപി), സി.കെ.ഉദയന്‍ (ഹിന്ദുഐക്യവേദി), കെ.മോഹന്‍ദാസ്, കണ്ണന് കണിയാരം, വിജയന് കൂവണ,രജിതാ അശോകന്,ശ്രീലതാബാബു(ബിജെപി), പ്രഭാകരന് (ബിഡിജെഎസ്)തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടി : വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി സി.എ.കുഞ്ഞിരാമന് നായരുടെ നിര്യാണത്തില്‍ ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. ഏച്ചോം ഗോപി അധ്യക്ഷതവഹിച്ചു. കെ. കെ.ബാബു, കെ.വി.ശ്രീജേഷ് നമ്പൂതിരി, ഇ.വി. ഉണ്ണികൃഷ്ണന്, കെ.മാധവന്, കെ.രാഘവന്, പി.സജിന, കെ.എ.ശ്രീകേഷ് എന്നിവര്‍ സംസാരിച്ചു.
മാനന്തവാടി : വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും, ആദിവാസി സംഘം ആദ്യകാല നേതാവുമായ സി.എ. കുഞ്ഞിരാമന് നായരുടെ നിര്യാണത്തില്‍ മാതൃഭാരതി ഇന്‍ഡസ്ട്രിയല്‍ കോ.ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി അനുശോചിച്ചു. കെ.എം.നായര്‍ അധ്യക്ഷതവഹിച്ചു.കെ.ചന്ദ്രന്, ഇ.ഡി.ഗോപാലകൃഷ്ണന്, അല്ലിറാണി, ജി.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: