വളര്‍ത്തു നായയെ ഇഷ്ടപ്പെടുന്നവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത സംഭവമാണ് തയ്ലന്ഡിലുണ്ടായത്. തായ് പ്രവിശ്യയില്‍ താമസിക്കുന്ന ക്ലോംഫാന് കീവനെന്ന മൃഗസ്നേഹി പുലര്‍ച്ചെ എഴുന്നേറ്റപാടെ കണ്ട കാഴ്ച്ച അയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ക്കെന്നല്ല ഈ ദൃശ്യങ്ങള്‍ കാണുന്ന ആര്‍ക്കും ഇത് സഹിക്കാനാവില്ല.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കമുണര്‍ന്ന് പടിയിറങ്ങി താഴെയെത്തിയ കീവന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലിനായിരുന്നു സാക്ഷ്യം വഹിക്കേണ്ടി വന്നത്. തന്റെ വളര്‍ത്ത് നായ ഒരു പെരുമ്പാമ്പിന്റെ പിടിയിലമരുന്നതാണ് കീവന്‍ കണ്ട ആ ഞെട്ടിക്കുന്ന കാഴ്ച്ച.
ആറ് മീറ്റര്‍ നീളമുള്ള ആ പെരുമ്പാമ്പ് തന്റെ വളര്‍ത്തു നായയെ പകുതിയും വിഴുങ്ങി കഴിഞ്ഞിരിക്കുന്നു! ആദ്യമൊന്നു പതറിയെങ്കിലും കീവന്‍ റുവാംകട്ടന്യു ഫൗണ്ടേഷനിലെ വോളന്റിയര്‍മാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. അവരെത്തിയത് പാമ്പുകളെ പിടിക്കുന്ന സാമഗരികളുമായാണ്. പക്ഷെ അപ്പോഴെയ്ക്കും കീവന്റെ വളര്‍ത്തുനായ ‘ഫിനോ’ ഇഹലോകം പൂണ്ടിരുന്നു എന്നതാണ് ദു:ഖകരമായ കാര്യം.
തലേദിവസം നായയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിരുന്നെങ്കിലും കീവന്‍ അത് വലിയ കാര്യമാക്കിയിരുന്നില്ല. അതിന്റെ വിലയാണ് അദ്ദേഹത്തിന് നല്‍കേണ്ടി വന്നത്. വോളന്റിയര്‍മാര്‍ അടുത്തെത്തിയപ്പോഴെയ്ക്കും പാതി വിഴുങ്ങിയ നായയെ ഉപേക്ഷിച്ച് പെരുമ്പാമ്പ് അയയാന്‍ തുടങ്ങി. അപ്പോഴാണ് വോളന്റിയര്‍മാര്‍ക്ക് പെരുമ്പാമ്പിന്റെ വലിപ്പം കണ്ട് ആശ്ചര്യം തോന്നിയത്! ഇതെങ്ങനെ ഇത്ര വേഗം നായയെ പകുതിയോളം വിഴുങ്ങിയെന്നതില് അവരില്‍ അത്ഭുതവും സൃഷ്ടിച്ചു! എന്തായാലും പെരുമ്പാമ്പിനെ പിടിച്ച ശേഷം അതിനെ കാട്ടിലേയ്ക്ക് തന്നെ അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: