കൂറ്റനാട്: കപ്പൂര്‍ പഞ്ചായത്തിലെ ചേക്കോട് ഹരിജന്‍ കോളനിയിലെ കുടിവെള്ള പദ്ധതി ഇനിയും നടപ്പായില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കുടിവെള്ളക്ഷാമംപരിഹരിക്കാനുദ്ധേശിച്ചുള്ള പദ്ധതിയാണ് എങ്ങുമെത്താതെ അവശേഷിച്ചിരിക്കുന്നത്. ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരണത്തില്വന്നിട്ടും പദ്ധതി കാര്യക്ഷമമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയാണ് ഇവിടുത്തുകാര്‍ക്ക്. പദ്ധതിയുടെ ഭാഗമായി കോളനിയില്‍ ടാപ്പുകള്‍ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനു വേണ്ടിയാണ് പത്ത് വര്‍ഷം മുമ്പ് സ്ഥലത്ത് കുഴല്‍ കിണര്‍ കുഴിച്ചതും. കോളനി നിവാസികളുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോട്ടോര്‍ ഷെഡ്ഡ് കെട്ടിയിരുന്നു. തുടര്‍ നടപടിയോന്നും നടക്കാത്തതിനാല്‍ കോളനി നിവാസികളുടെ കുടിവെള്ള പദ്ധതിക്കുള്ള കാത്തിരിപ്പു പിന്നെയും ബാക്കിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: