ചിറ്റൂര്‍: തത്തമംഗലം ബൈപ്പാസ് അട്ടമറിക്കുവാനുള്ള ചിറ്റൂര്‍ എംഎല്‍എ യുടെ ശ്രമം അവസാനിപ്പിക്കണമെന്ന് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എകെ ഓമനക്കുട്ടന് ആവശ്യപ്പെട്ടു. ചിറ്റൂരില്‍ നടന്ന ഒ ബി സി മോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേട്ടുപാളയം മുതല്‍ തത്തമംഗലം വരെയുള്ള റോഡ് ഇടുങ്ങിയതായതിനാല്‍ യാത്രാ തടസം നേരിടുന്നത് പതിവു സംഭവമാണ് തൃശൂരില്‍ നിന്നും പൊള്ളാച്ചിയിലേക്കും കോയമ്പത്തൂരിലേക്കും യാത്ര ചെയ്യാവുന്ന അന്തര്‍ സംസ്ഥാന പാതയായതിനാല്‍ നൂറുക്കണക്കിന് വാഹനങ്ങളാണ് ഈ വഴിയിലൂടെ പ്രതിദിനം കടന്നുപോകുന്നത് ഇതിനുള്ള പരിഹാരമായി ജനങ്ങള്‍ കണ്ടെത്തിയ മേട്ടുപാളയം മുതല്‍ ചെന്താമര നഗര്‍ വരെയുള്ള ബൈപ്പാസ് റോഡിന് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കുകയും സ്ഥലമേറ്റെടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുതിയ ഇടതുപക്ഷ സക്കാര്‍ സ്ഥലം ഏറ്റെടുക്കുവാനുള്ള ഒരു നടപടിയും എടുക്കാതെ ഈ റോഡിനെ അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള സമരപരിപാടികള്‍ക്ക് ഒ ബി സി മോര്‍ച്ച നേതൃത്വം നല്‍കുമെന്നും അര്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കെ ആര് ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെവി കണ്ണന്, ബി. കണ്ണന്ജോതി, എം ബാബു . എസ് ശെല്‍വരാജ്, എം സേതുപതി, കെ വാസു, ബാബു കല്യാണപേട്ട എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: