വണ്ടൂര്‍: പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് കോഴികുഞ്ഞുങ്ങളെ വിരിയിക്കുന്ന ഫാക്ടറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
വണ്ടൂര്‍ പഞ്ചായത്തിലെ നായാട്ട്കല്ലിലാണ് ഫാക്ടറിക്കായുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഫാക്ടറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ അനുമതി നേടിയെടുത്തത്. വണ്ടൂരിലെ ഒരു ഫഌക്സ് പ്രിന്റിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് തിരിമറി നടത്തിയിരിക്കുന്നത്. പഞ്ചായത്ത് നല്കിയ ലൈസന്‍സാണെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ നല്‍കിയത് ഫഌക്സ് പ്രിന്റിങ് പ്രസ്സിന്റെ അതേ നമ്പറും തീയതിയുമുള്ള വ്യാജ ലൈസന്‍സാണ്. എന്നാല്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടോ ഇല്ലയോയെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കുന്നില്ല. എന്റെ അറിവോടെയല്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി.
എന്തായാലും ഫാക്ടറിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് തുടക്കമിട്ടിരിക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: