കാഞ്ഞിരപ്പള്ളി: കേരളസംസ്ഥാന നിയമ സേവന അതോറിട്ടിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30 മുതല്‍ പെറ്റികേസുകളുടെ അദാലത്ത് നടത്തും. കാഞ്ഞിരപ്പള്ളി കോടതി സമുച്ചയത്തില്‍ വച്ച് നടത്തുന്ന അദാലത്തില്‍ പെറ്റികേസുകളില്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയൊ എത്തിച്ചേര്‍ന്ന് കേസ് തീര്‍പ്പാക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അറിയിച്ചു.
















