സി.എ.കുഞ്ഞിരാമന് നായര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട. 1970കളിലെ വനവാസി സമരങ്ങളുടെ അമരക്കാരനെയാണ് കുഞ്ഞിരാമേട്ടന്റെ വേര്‍പാടിലൂടെ വയനാട്ടുകാര്‍ക്ക് നഷ്ടമായത്. വയനാട്ടിലെ ഓരോ വനവാസി കോളനികളിലും കുഞ്ഞിരാമേട്ടനെ അറിയാത്തവര്‍ വിരളം. അദ്ദേഹത്തിന്റെ ഭൗതീക ശരീരം ഒരുനോക്ക് കാണുവാനായി ഏച്ചോത്തേക്ക് ഇന്നലെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വാഹനങ്ങളുടെ നീണ്ടനിരയാല്‍ ഗ്രാമം വീര്‍പ്പുമുട്ടി. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുവാനായി ഓരോരുത്തരും മത്സരിച്ചു. പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. പലരും വിതുമ്പുന്നുമുണ്ടായിരുന്നു.
എംഎല്‍എമാരായ ഒ.രാജഗോപാല്‍, സി.കെ.ശശീന്ദ്രന്, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ.പത്മനാഭന്, വനവാസി കല്യാണാശ്രമം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് യു.ഗോപാല്‍മല്ലര്‍, ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, പ്രാന്തീയ ശാരീരിക് പ്രമുഖ് വി.ഉണ്ണികൃഷ്ണന്, കോഴിക്കോട് വിഭാഗ് പ്രചാരക് വി.ഗോപാലകൃഷ്ണന്, വിഭാഗ് കാര്യവാഹ് എന്‍.കെ.ബാലകൃഷ്ണന്, ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി.രാജന്, ബിജെപി സംസ്ഥാന സമിതിയംഗം പി.രാഘവന്, ആദിവാസി സംഘം ജില്ലാ പ്രസിഡന്റ് പാലേരി രാമന്, ജില്ലാ കാര്യവാഹ് എം.രജീഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി സി.കെ. ബാലകൃഷ്ണന്, കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ജയാരവീന്ദ്രന്‍, വിഭാഗ് സേവാപ്രമുഖ് പ്രദീപ്, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്, എസ് സി-എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പള്ളിയറ മുകുന്ദന്, ബിജെപി ജില്ലാ ട്രഷറര്‍ പി.കെ. കേശവനുണ്ണി, ബത്തേരി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അഡ്വ പി.സി. ഗോപിനാഥ്, വിവേകാനന്ദ മെഡിക്കല്‍ മിഷന് പ്രതിനിധി അഡ്വ അശോകന്, എന്‍എസ്എസ് താലൂക്ക് വൈസ് പ്രസിഡന്റ് ബാലകുമാര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി നീലേശ്വം ഭാസ്ക്കരന്‍, യുമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍നാഥ്, സംസ്ഥാന കൗണ്‍സിലംഗം ശാന്തകുമാരി, ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, സംസ്ഥാന സമിതിയിംഗങ്ങളായ കെ.സദാനന്ദന്, കൂട്ടാറാ ദാമോദരന്‍, ബിജെപി ജില്ലാ സെക്രട്ടറി മാരായ കെ.ശ്രീനിവാസന്, വി.നാരായണന്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാപഞ്ചായത്തംഗം പ്രഭാകരന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) എം.സി.സെബാസ്റ്റ്യന്‍, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രാസിഡന്റ് ടി.മോഹനന്, വള്ളിയൂര്‍ക്കാവ് ക്ഷേത്രം ജീവനക്കാര്‍, എടച്ചന നായര്‍ സംഘം, വള്ളിയൂര്‍ക്കാവ് ദേവസ്വം അംഗങ്ങള്‍, ബിജെപി, ആദിവാസി സംഘം ജില്ലാകമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയ സമൂഹത്തിലെ കക്ഷി -രാഷ്ട്രീയ ഭേദമന്യേ ആയിരകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഇന്നലെ രാവിലെ 11.30ഓടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ ഒരുകൊല്ലമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. വനവാസി സഹോദരനായ ബാലനായിരുന്നു സി.എ.കുഞ്ഞിരാമന് ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിച്ചുവന്നത്. രണ്ട് ദിവസം മുന്‍പ് അസുഖം കലശലായതിനെതുടര്‍ന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയായിരുന്നു അന്ത്യം.
പനമരം : അവശ വിഭാഗങ്ങള്‍ക്കും ആദിവാസിക്ഷേമത്തിനും പ്രവര്‍ത്തിച്ച ജില്ലയിലെ പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു സി.എ.കുഞ്ഞിരാമന് നായരെന്ന് പനമരത്ത് ചേര്‍ന്ന അനുശോചനയോഗത്തില്‍ സി.കെ. പത്മനാഭന് അഭിപ്രായപ്പെട്ടു. 1972 ,75 കാലഘട്ടത്തില്‍ വയനാട്ടില്‍ ഒരുമിച്ചുപ്രവര്ത്തിച്ച കാര്യവും സി.കെ.പത്മനാഭന് ഓര്‍മ്മിച്ചെടുത്തൂ.
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പി.ദേശീയ സമിതിയംഗം സി.കെ.പത്മനാഭന് യോഗം ഉദ്ഘാടനം ചെയ്തു. ആര് .സ്.എസ്. ജില്ലാ സംഘചാലക്ദാമോദരന്, പി.സി.മോഹനന്, ഏച്ചോം ഗോപി, വര്‍ദ്ധമാന ഗൗഡര്‍ ജനദാദള്‍.എസ്, ഭുപേഷ് സി.എം.പി.ജില്ലാ സെക്രട്ടറി, വമ്മേരി രാഘവന്, പാലേരി രാമന്, പള്ളിയറ രാമന്, കെ.സദാനന്ദന്, ആനന്ദ്കുമാര്‍, ഉണ്ണികൃഷ്ണന് ചീക്കല്ലൂര്വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബെന്നി അരി ഞ്ചേ ര്‍മല, ടി.അബ്ദുള്ള ,എം.സി. സെബാസ്റ്റ്യന്‍, ടി. കെ.ഭൂപേഷ് ,വാസു അമ്മാനി, തുടങ്ങിയവരും ബിജെ പിയുടെ വിവിധ പോഷകസംഘടനാഭാരവാഹികളും പങ്കെടുത്തു.
ബിജെപി ഏച്ചോം ബൂത്ത് കമ്മിറ്റി, ബിജെപി ജില്ലാ കമ്മിറ്റി, മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി, വള്ളിയൂര്‍ക്കാവ് ക്ഷേത്രം ജീവനക്കാര്‍, എടച്ചന നായര്‍ സംഘം, വള്ളിയൂര്‍ക്കാവ് ദേവസ്വം തുടങ്ങിയ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും അനുശോചനം രേഖപെടുത്തി.
വയനാട്ടിലെ ജനസംഘ സ്ഥാപക നേതാവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും നിരവധി ആദിവാസി സമരങ്ങള്‍ക്ക് നേത്യത്വം നല്‍കിക്കൊണ്ട് വിജയിപ്പിച്ച പാരമ്പര്യ നേത്യത്വത്തിന് അവകാശിയുമായ സി.എ കുഞ്ഞിരാമേട്ടന്റെ നിര്യാണത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി കല്‍പ്പറ്റ മണ്ഡലം കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.ശ്രീനിവാസന്, പള്ളിയറ മുകുന്ദന്, പി.ആര്.ബാലക്യഷ്ണന്, ടി.എം.സുബീഷ്, കെ.അനന്ദന്, കെ.എം ഹരീന്ദ്രന്‍, എം.പി സുകുമാരന്‍, അനിത രാജന്, ലീല സുരേഷ്, എം.കെ രാമദാസ്, പി.പി.സത്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: