തലശേരി: ഇല്ലത്തുതാഴെയില്‍ സിപിഎമ്മിന്റെ ബോംബാക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് തകര്‍ന്നു. മനോളിക്കാവ് റോഡിലെ സജിന നിവാസില്‍ രാജേഷിന്റെ വീടിനു നേരേയാണ് ബോംബേറുണ്ടായത്.
ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനലുകളും സിറ്റൗട്ടിലെ ടൈല്‍സും തകര്‍ന്നു. ബുധനാഴ്ച അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. ബോംബ് പൊട്ടിയ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തലശേരി പ്രിന്‍സിപ്പല്‍ എസ്ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: