പരപ്പനങ്ങാടി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന് സബ് സെന്റര്‍ രാഷ്ട്രീയ ഇടപെടല്‍ കാരണം പരപ്പനങ്ങാടിക്ക് നഷ്ടമായേക്കും. ഈ പദ്ധതി പ്രകാരം ജില്ലയില്‍ അഞ്ച് സബ് സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. അന്പതിനായിരത്തില് അധികം ജനസംഖ്യയുള്ള നഗരസഭകളിലാണ് ഇത്തരത്തിലുള്ള സബ് സെന്ററുകള്‍ അനുവദിച്ചിരിക്കുന്നത്. ആദ്യം പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങല്‍ തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നുവെങ്കിലും കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി നെയ്തല്ലൂര്‍ പരിയാപുരം പ്രദേശത്തേക്ക് കൊണ്ടുവരാന്‍ രാഷ്ട്രിയ സമവായമുണ്ടാക്കുകയയിരുന്നു.
എന്നാല്‍ ഈ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ അധികൃതര്‍ക്കു മുന്നില്‍ കാണിച്ചു കൊടുത്തെങ്കിലും അതിലൊന്നും അധികൃതര്‍ തൃപ്തരായില്ല.
അവസാനം അയോദ്ധ്യാ നഗറില്‍ 1500 സ്ക്വയര്‍ ഫീറ്റുള്ള കെട്ടിടം അനുയോജ്യമെന്ന് കണ്ടത്തി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊളേളണ്ട ഇന്നലെ ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. ഇവിടത്തെ സബ് സെന്റര്‍ രാഷ്ട്രീയ ചരടുവലികള്‍ നടത്തി കൂത്തുപറമ്പ് നഗരസഭക്കോ തിരുവല്ല നഗരസഭക്കോ മറിച്ചുനല്‍കാനുള്ള ആസൂത്രിത ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പരപ്പനങ്ങാടിയിലെ പടലപിണക്കങ്ങള്‍ ജനോപകാരപ്രദമായ ഒരു പദ്ധതിയെയാണ് നാടിന് അന്യമാക്കുന്നത്. മത്സ്യതൊഴിലാളികളും മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശമാണ് നെയ്തല്ലൂര്‍, ഒട്ടുംപുറം ഭാഗം. ഇവിടത്തുകാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം മറ്റു ആതുരാലയങ്ങളിലെത്താന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: