കോഴിക്കോട്: ജനവാസ കേന്ദ്രമായ സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനദ്രോഹ നടപടിക്കെതിരെയും യുവമോര്‍ച്ച ഉപരോധം ഇന്ന് രാവിലെ 9.30ന് സിവില്‍സ്‌റ്റേഷന് സമീപത്തെ ഒ.പി. രാമന്‍ റോഡിലെ മദ്യവില്‍പ്പന ശാലയ്‌ക്ക് മുമ്പില്‍ നടക്കും. ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിക്കാനിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് യുവമോര്‍ച്ചയുടെയും നാട്ടുകാരുടെയും മദ്യവിരുദ്ധ സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നിരുന്നില്ല. താഴത്തെ നിലയില്‍ മദ്യവില്‍പ്പനശാല പ്രവര്‍ത്തനമാരംഭിച്ചെങ്കിലും യുവമോര്‍ച്ചയുടേയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം പ്രവര്‍ത്തനം നിര്‍ ത്തിവച്ചു.
സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് രണ്ട് മദ്യശാലകള്‍ ഒരുമിച്ച് തുറക്കുവാനുള്ള സര്‍ ക്കാര്‍ നീക്കത്തില്‍ ബിജെപി ഏരിയാകമ്മിറ്റിയോഗം പ്രതിഷേധിച്ചു. ഗാന്ധിആശ്രമം പരിസരത്തെ മദ്യഹബ്ബാക്കി മാറ്റുവാനുള്ള ശ്രമം രാഷ്‌ട്രപിതാവിനോടുള്ള അവഹേളനമാണെന്നും യോഗം കുറ്റപ്പെടുത്തി.
കൗണ്‍സിലര്‍ ജിഷാഗിരീഷ് ഉദ്ഘാടനം ചെയ്തു. കാനങ്ങോട്ട് രാജന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍ ടി.പി, അജയ്‌ലാല്‍, കെ. ജിതിന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.വി.രവികുമാര്‍ സ്വാഗതവും ഗിരീഷ് വി. ഗോപാല്‍ നന്ദിയും പറഞ്ഞു.














