കോട്ടയം: സ്വാശ്രയ മാനേജ്‌മെന്റുകള്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ഫീസിളവ് നല്‍കാമെന്ന് പറഞ്ഞിട്ടും രാഷ്‌ട്രീയപ്രേരിതമായി അതിനെ തുരങ്കം വച്ച ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുകയാണെ ന്ന് ബിജെപി ജില്ലാസെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വശ്രയ മാനേജ്‌മെന്റുകള്‍ക്കൊപ്പം നിന്ന് ഒത്തുകളിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി സമരം ചെയ്യുന്ന യുഡിഎഫും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട കരുത്തുറ്റ നിലപാടുകളെ മറച്ചുവയ്‌ക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, മണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍, ജനറല്‍ സെക്രട്ടറി വി.പി.മുകേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ്, സംസ്ഥാന സമിതിയംഗം വി.വി.വിനയന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗോപന്‍.കെഎസ്, ജില്ലാ സെക്രട്ടറിമാരായ ശരത്ത് കുമാര്‍, രാഹുല്‍, സോബിന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
















