കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്ര കമാനം വീണ്ടും പച്ചപ്പെയിന്റടിച്ചു വികൃതമാക്കി. ഇന്നലെ രാവിലെയാണ് ഇത് പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. മുമ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുറ്റവാളികളെ കണ്ടെത്താന്‍ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതറിയാവുന്നവര്‍ ക്യാമറയുടെ കേബിള്‍ മുറിച്ചു മാറ്റിയാണ്് പെയിന്റടിച്ചത്. നിരന്തരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള തന്ത്രമാണ് ഇതിന്റെ പിന്നില്‍.
സംഭവുമായി ബന്ധപ്പെട്ട് മഡിയന്‍ കൂലോം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഹൊസ്ദുര്‍ഗ്ഗ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുറ്റക്കാരെ പിടികൂടാന്‍ പോലീസിന് കഴിയാത്തതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് സ്ഥലം സന്ദര്‍ശിച്ച കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി രമേശന്.ടി പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജില്ലാസെക്രട്ടറി ബാബു അഞ്ചാംവയല്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി വിനോദ് തൈക്കടപ്പുറം എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: