ന്യൂദല്‍ഹി: കാവേരി നദീതടത്തിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ജല വിഭവ മന്ത്രാലയം ഉന്നതതല സാങ്കേതിക സമിതി രൂപീകരിച്ചു. കേന്ദ്ര ജല കമ്മിഷന്‍ (സിഡബ്ല്യുസി) ചെയര്‍മാന്‍ ജി. എസ്. ഝായാണ് തലവന്‍.
സിഡബ്ല്യുസി അംഗമായ മസൂദ് ഹുസൈന്‍, ഹൈദരാബാദിലെ കൃഷ്ണ, ഗോദാവരി നദീതട സമിതി ചീഫ് എഞ്ചിനീയര്‍ ആര്‍.കെ. ഗുപ്ത, തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാര്‍, തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ഓരോ ചീഫ് എഞ്ചിനിയര്‍മാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പ്രാരംഭ ചര്‍ച്ചകള്‍ക്കായി സമിതി വെള്ളിയാഴ്ചബംഗളൂരുവില്‍ ചേരും. തുടര്‍ന്ന് കാവേരി നദീതടം സന്ദര്‍ശിക്കുന്ന സംഘം വസ്തുതകള്‍ വിലയിരുത്തി 17 ന് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഈ മാസം 4 ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
















