മീനങ്ങാടി : ശുചിത്വപൂര്‍ണ്ണമായ സമൂഹത്തിലൂടെ ഒരു ഗ്രാമത്തെ കെട്ടിപ്പടുക്കുവാന്‍ വീടുകളില്‍ നിന്നാണ് ശുചിത്വമാരംഭിക്കേണ്ടതെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്. എന്റെ ഗ്രാമം ശുചിത്വ ഗ്രാമം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വീടുകളില്‍ തുടങ്ങി സമൂഹത്തിലേക്ക് ശുചിത്വമെത്തിക്കുന്ന ശീലമാണ് നമ്മള് തുടരേണ്ടതെന്നും കെ. കാര്‍ത്തിക്ക് പറഞ്ഞു. ജനമൈത്രി, സ്റ്റുഡന്റ് സ്റ്റുഡന്റ് പോലീസ്, ഏഒടട മീനങ്ങാടിയും, ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് മീനങ്ങാടി ജനമൈത്രി പോലീസ് തയ്യാറാക്കിയ രക്തഗ്രൂപ്പ് ഡയറക്ടറിയുടെ സമര്‍പ്പണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഡോക്ടര്‍ മാത്യു തോമസിന് നല്കി കെ കാര്‍ത്തിക് നിര്‍വ്വഹിച്ചു. എന്റെ ഗ്രാമം ശുചിത്വ ഗ്രാമം പ്രതിജ്ഞ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍ ചൊല്ലിക്കൊടുത്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് അദ്ധ്യക്ഷയായിരുന്നു. ഡിവൈഎസ്പി മുഹമ്മദ് ഷാഫി, ഇ.കെ.പളനി, എസ്ഐ മാരായ അബ്ബാസലി, രാധാകൃഷ്ണന്, അടക ജോര്‍ജ്, ഹൈറുദ്ദീന്‍, ഷൈജു, മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശുചീകരണപ്രവര്‍ത്തിയില്‍ നിരവധിപേര്‍ പങ്കെടുത്തു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം പരിപാടി
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: