അഹമദാബാദ്: ഗുജറാത്ത് തീരത്ത് നിന്ന് ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ പിടിച്ചെടുത്തത് രണ്ട് പാക്കിസ്ഥാന്‍ ബോട്ടുകള്‍. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്‌ക്കും ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിനും ഇടയ്‌ക്കായി സ്ഥിതി ചെയ്യുന്ന ‘സര്‍ ക്രീക്കില്‍’ വച്ചാണ് ബോട്ട് പിടിച്ചെടുത്തത്. എട്ടോളം നാവികരാണ് ബോട്ടിലുണ്ടായിരുന്നത്. ഒക്ടോബര്‍ നാലിന് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നും ബോട്ട് പിടിച്ചെടുത്തിരുന്നു.
ഭാരത-പാക്ക് ബന്ധം വഷളായ സാഹചര്യത്തില്‍ തീരമേഖലയില്‍ നിന്ന് തുടരെ ബോട്ടുകള്‍ പിടിച്ചെടുക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്.
















