കല്‍പ്പറ്റ : വയോജനങ്ങള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായി ഉറപ്പുവരുത്തണമെന്ന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ ഭൂരിപക്ഷവും വയോജനങ്ങള്‍ക്ക് ലഭ്യമല്ല. ബസ്സില്‍ കയരിയാല് വയോജനങ്ങള്‍ക്കായി അനുദിക്കപ്പെട്ട സീറ്റുപോലും കിട്ടുന്നില്ല. സീറ്റ് പ്രായമാവര്ക്കായി് ഒഴിപ്പിച്ചുനല്കുവാന് ബസ്സ് ജീവനക്കാരും തയ്യാറല്ല. മോട്ടോര്‍ വകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
എല്ലാ വയോജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക ചികിത്സാസൗകര്യം, ചൂഷണത്തില്‍നിന്നും പീഡനത്തില്‍നിന്നും സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളും ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പരിപാടിയില്‍ വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തെകുറിച്ച് ഡോക്ടര്‍ വിനോദ് ബാബു ക്ലാസ്സെടുത്തു. സി.പി.വിജയന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി രവീന്ദ്രന്, വൈസ് പ്രസിഡന്റ് സുദര്ശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: